വായു ചുഴലിക്കാറ്റ് മടങ്ങി പോകില്ല: തിരികെ വരും

വായു ചുഴലിക്കാറ്റിന് വീണ്ടും ദിശാമാറ്റം സംഭവിക്കും - കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ്.

ഡൽഹി: വടക്കു-പടിഞ്ഞാറൻ ദിശയിൽ ഒമാൻ തീരത്തേയ്ക്ക് നീങ്ങുന്ന വായു ചുഴലി കാറ്റ് എതിർദിശയിലേക്ക് തിരിയാൻ സാധ്യത ഉള്ളതായി കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് മന്ത്രാലയം സെക്രട്ടറി എം രാജീവൻ അറിയിച്ചു.

ജൂൺ 17 നോ 18 നൊ ഗുജറാത്തിന്റെ കച്ച് തീര മേഖലകളിലേക്ക് മടങ്ങി വരുമെന്നാണ് മുന്നറിയിപ്പ്. .ചുഴിക്കാറ്റിന്റെ തീവ്രത കുറയുമെങ്കിലും കനത്ത മഴയും കാറ്റും ഉണ്ടാകുമെനും ഭൗമശാസ്ത്ര വകുപ്പ് മുന്നറിയിപ്പ് നല്കി, വായു ചുഴലി കാറ്റിന്റെ സഞ്ചാരപദം സശ്രദ്ധം  നിരീക്ഷിച്ചുവരികയാണെന്നും ആശങ്ക വേണ്ടെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഗുജറാത്തിന് പുറമേ മുംബൈ, ഗോവ ഉൾപ്പടെയുള്ള തീരമേഖലകളിൽ 'വായു' പ്രഭാവത്തിൽ മഴ തുടരുകയാണ്.

No comments:

Powered by Blogger.