സോണിയക്ക് ഹിന്ദി ഇഷ്ടമല്ലെങ്കിൽ പേരിനൊപ്പം ഗാന്ധി ചേർക്കുന്നതെന്തിന്?

ഭാഷാ വിവേചനം ക്രിമിനൽ കുറ്റം. സോണിയക്കെതിരെ കേസ് വന്നേക്കും. മമതക്കു പിന്നാലെ സോണിയയ്ക്കും കണ്ട്രോള് പോയോ?

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ദിനത്തിൽ തന്നെ കോൺഗ്രസ്സിന് സംഭവിച്ചത് വലിയ വീഴ്ചയാണ്.  2024 ലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ കൃത്യം അഞ്ചു വര്ഷം മുൻപ് തന്നെ ബി ജെ പി ക്ക് നല്ല വളമിട്ട് കൊടുത്തിരിക്കുകയാണ് കോൺഗ്രസ്സ് നേതാവ് സോണിയ. മുതിർന്ന പാലമെന്റേറിയനും മലയാളിയുമായ കൊടിക്കുന്നിൽ സുരേഷ് ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തതിനെ സോണിയ രൂക്ഷമായി വിമർശിക്കുകയും, പാർലമെന്റിൽ വച്ച് തന്നെ ശകാരിക്കുകയും ചെയ്തു. 

ദേശീയ ഭാഷയെ അവഹേളിക്കുക, ദേശീയ ഭാഷ ഉപയോഗിക്കുന്നതിനെ  ഭരണഘടനാ പരമായി രജിസ്റ്റർ ചെയ്ത പാർട്ടിയുടെ അധികാരമുപയോഗിച്ച് തടസ്സ പെടുത്തുക, ഭാഷ അടിസ്ഥാനത്തിൽ വേർതിരിവുണ്ടാക്കുക, സ്പർദ്ധ വളർത്തുക, തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നതെന്നു പല നിയമ വിദഗ്ദ്ധരും വാദിക്കുന്നു.  രാഷ്ട്രീയമായ ബൗദ്ധികതയുടെ അത്യുന്നതി ആണ് ബി ജെ പി ഇപ്പോൾ കാത്തു സൂക്ഷിക്കുന്നതെങ്കിലും, സോണിയക്കെതിരെ കേസ് വരാൻ സാധ്യത ഉള്ളതായാണ് ലഭിക്കുന്ന വിവരം.

ഇന്ത്യയിലെ ഒരു പൗരൻ ഇന്ന ഭാഷ ഉപയോഗിക്കണം എന്ന് പറയാൻ ആർക്കും അധികാരമില്ല എന്ന വാദം ഇക്കഴിഞ്ഞയാഴ്ച കോൺഗ്രസ്സ് തന്നെ ആണ് ഉയർത്തിയാണ്.  പ്രൈമറി തലം വരെ ഹിന്ദി ഒരു ഭാഷയായി പഠിക്കണമെന്ന വിദ്യഭ്യാസ കമ്മീഷന്റെ നിർദ്ദേശത്തിനെതിരെ കോൺഗ്രസ്സ് ശക്തമായി മുന്നോട്ടു വന്നു. ഏതു ഭാഷ സംസാരിക്കണം, പഠിക്കണമെന്നൊക്കെ സർക്കാരല്ല തീരുമാനിക്കുന്നതെന്നും കോൺഗ്രസ്സ് ഒച്ച വച്ചിരുന്നു. 

എന്ത് തരം മാനസികാവസ്ഥയാണ് സോണിയ ഭാരതത്തിന്റെ പരമോന്നത നിയമ നിർമാണ സഭയിൽ സ്വീകരിച്ചത്.  മലയാളം സംസാരിക്കണമെന്ന സോണിയയുടെ ആവശ്യം ന്യായമാണെന്ന് ഒരു വാദത്തിനു സമ്മതിക്കാം.  അത് കൊടിക്കുന്നിൽ സുരേഷിന്റെ മാതൃ ഭാഷയാണ്.  എന്നാൽ ഇഗ്ളീഷിൽ വേണമെന്ന് വാദിച്ചതെന്തിനാണ്? മാതൃഭാഷയാണ് പ്രധാനമെങ്കിൽ സോണിയ സത്യപ്രതിജ്ഞക്കായി ഏതു ഭാഷയാണ് ഉപയോഗിച്ചത്? ഹിന്ദിക്കുപകരം ഇഗ്ളീഷിൽ അവർ എന്തിനാണ് സത്യപ്രതിജ്ഞ ചെയ്തത്? ഹിന്ദിയെ മാതൃഭാഷയായ അംഗീകരിക്കാൻ തയ്യാറല്ലെങ്കിൽ അവർ പേരിന്റെ കൂടെ ഗാന്ധി ചേർക്കുന്നതെന്തിനാണ്?  ഗാന്ധി എന്നത്പേരാണെങ്കിലും ഒരു ഹിന്ദി പദം തന്നെയല്ലേ? ആരുടെ സ്വാധീനമാണ് അവർ പ്രകടിപ്പിച്ചത്? ആരുമായുള്ള ഗൂഡാലോചനയാണ് ഹിന്ദി നിരോധത്തിന് കാരണം.

ഒരു ഇന്ത്യൻ ഭാഷ, ഇന്ത്യൻ പാർലമെന്റിൽ ഉപയോഗിക്കരുതെന്നു ഒരു വിദേശ വനിതക്ക് പറയാൻ എന്തധികാരമുണ്ട്?  അത്തരം ആൾക്കാരെ പരിപാവനമായ സഥലത്ത് ഒരു മാനദണ്ഡവുമില്ലാതെ പിടിച്ചിരുത്തുന്നതുകൊണ്ടല്ലേ ഇത്തരത്തിൽ പെരുമാറുന്നത്. സോണിയ ചെയ്ത പ്രവൃത്തിയെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഒരിക്കലും ക്ഷമിക്കാനാകാത്ത തെറ്റാണ് അവർ കാണിച്ചത്.  ഇതിനെതിരെ പൊതു വികാരം ഉയർന്നു വരുമെന്നാണ് വിലയിരുത്തുന്നത്.

ഹിന്ദി ദേശീയ ഭാഷയായുള്ള ഒരു രാജ്യത്തിന്റെ പരമോന്നത നിയമ നിർമാണ സഭയിൽ ഇരിക്കാൻ അവർക്ക് ഒരവകാശവുമില്ല.  ഇന്ത്യൻ ജനതയോട് അവർ മാപ്പു പറയേണ്ടതാണ്.  ഇത്തരം പ്രവൃത്തികൾ തന്നെയാണ് അവരെ ജനം ചവിട്ടി കൂട്ടി ചവറ്റു കുട്ടയിലിട്ടത്.  ഇന്നും രാജ്യത്തെ ജനങ്ങൾക്ക് കോൺഗ്രസ്സ് എന്നത് വികാരമാണ്.  ആ പ്രസ്ഥാനത്തോട് സ്നേഹമുണ്ട്. ഇതുപോലുള്ള ചാവാലി തരങ്ങളാണ് ഏറെ വിഷമത്തോടെ പലരും ആ പാർട്ടി വിടാൻ കാരണം.  വെറുപ്പിന്റെ, ധ്രുവീകരണത്തിന് ഉഗ്രൻ വ്യവസായമാണ് അമ്മയും മോനും നടത്തുന്നതെന്നതിനു ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം? 

special news desk

1 comment:

  1. പാകിസ്ഥാൻ വികടിച്ചു പോയപ്പോൾ ഹിന്ദിയേക്കാളും പ്രചുര പ്രചാരമുള്ള അന്നത്തെ ഭാഷായായ ഉറുദു അവർ സ്വന്തമാക്കിയപ്പോൾ ഹിന്ദിയെ വളർത്തിക്കൊണ്ടു വന്നത് ജവാഹർലാൽ നെഹ്‌റു ആണെന്നുള്ള ചരിത്ര സത്യം ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് കുരുത്ത പേനക്കറിയാമോ...എന്നാൽ ഇന്ത്യടെ പുരാതന ഭാഷയായ ദ്രാവിഡ ഭാഷകൾ തമിഴും, തെലുങ്കും ആണെന്ന് പറഞ്ഞാണ് തമിഴ്‌നാട്ടുകാർ നെഹ്രുവിന്റെ രാഷ്ട്ര ഭാഷ ആവകാശം ചെറുത്തത്, ദ്രാവിഡന്മാരുടെ രാജ്യത്തു ആര്യന്മാരുടെ കൂടെ വന്ന ഭാഷകൾ ആയിട്ടാണ് ഹിന്ദി...ഉറുദു ഭാഷകളെ അവർ കണ്ടത്. അതൊന്നു അറിയതു എന്തൊക്കെ പൊട്ടത്തരം എഴുതി വിടുന്നു!!!രാഷ്ട്രയ മുതലെടുപ്പിന് അത്ര തന്നെ!!!എല്ലാവരും നിങ്ങളെ പോലെ മന്ദ ബുദ്ധികൾ ആണെന്ന് കരുതരുതേ!!!

    ReplyDelete

Powered by Blogger.