മഴക്കാല വാഹന ഉപയോഗം: ജാഗ്രതാ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്. മഴക്കാലമായി, ഇനിയുള്ള നാളുകളില്‍ വാഹന യാത്രികര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ഗതാഗത വകുപ്പിന്റെ നിര്‍ദേശം.
തിരുവനന്തപുരം: വാഹനാപകടങ്ങള്‍ കൂടുതല്‍ സംഭവിക്കുന്നത് മഴക്കാലത്താണ്. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒഴിവാക്കാന്‍ സാധിക്കും. അല്പമൊന്നു ശ്രദ്ധിക്കുക എന്ന് വച്ചാൽ സ്വന്തം ജീവൻ മരണപ്പെടാതെ സൂക്ഷിക്കുക എന്നർത്ഥം.
- മഴ എത്തുന്നതോടെ റോഡുകളില്‍ രൂപപ്പെടുന്ന കുഴികള്‍ അപകടങ്ങള്‍ ഉണ്ടാക്കും. ഇത്തരം ഇടങ്ങളില്‍ വെളളം കെട്ടി നിന്ന് അപകടത്തിന് സാധ്യതയുള്ളതിനാല്‍ ശ്രദ്ധയോടെ വാഹനം ഓടിക്കുക.
- മഴക്കാലത്ത പരാമാവധി പതുക്കെ വാഹനം ഓടിക്കുക. സ്റ്റിയറിംഗ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം ക്ഷണിച്ചു വരുത്തും.
- ബ്രേക്ക് ഉപയോഗം പരമാവധി ഒഴിവാക്കി ആക്സിലറേറ്ററില്‍നിന്ന് കാലെടുത്ത് വേഗത നിയന്ത്രിക്കുന്നത് സുരക്ഷിതമായിരിക്കും. വാഹനം ഏതായാലും കനത്ത മഴയത്ത് ഹെഡ്ലൈറ്റുകള്‍ കത്തിക്കുന്നത് നല്ലതാണ്. ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് ഓണ്‍ സംവിധാനം ഉള്ളതിനാല്‍ പുതിയ ഇരുചക്ര വാഹനങ്ങളില്‍ എല്ലായ്‌പ്പോഴും ലൈറ്റ് തെളിഞ്ഞിരിക്കും. എന്നാല്‍ ഹൈബീം ഉപയോഗിച്ച് എതിരെ വരുന്ന ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്.
- വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നതും അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
- വാഹനങ്ങളുടെ ടയറിന്റെ നിലവാരം പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുക. മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക.
- വാഹനം പൂര്‍ണനിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി ദൂരം അകലം പാലിക്കുക.
- ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുന്‍പ് പരിശോധിക്കണം.
- കനത്ത മഴയുളള സമയങ്ങളില്‍ യാത്ര പരമാവധി ഒഴിവാക്കുക.
- മഴക്കാലത്ത് പരമാവധി ബ്രൈറ്റ് കളര്‍ റെയ്ന്‍ കോട്ടുകള്‍ ഉപയോഗിക്കുക.
- നനഞ്ഞ വാഹനം ഒരിക്കലും കവറിട്ട് മൂടരുത്. ഇത് തുരുമ്പിന് കാരണമാകും. ചെറിയ തുരുമ്പ് വേഗത്തില്‍ വ്യാപിക്കാനും ഇടയാക്കും.
- ബസുകളുടെ ഷട്ടറുകള്‍ ലീക്ക് പ്രൂഫ് ആയിരിക്കണം. റോഡിലുള്ള മാര്‍ക്കിംഗുകളിലും സീബ്ര ക്രോസിംഗുകളിലും ബ്രേക്കിടുമ്പോള്‍ സൂക്ഷിക്കുക.
- വൈപ്പര്‍ ബ്ലേഡുകള്‍ മഴക്കാലത്തിനു മുന്‍പ് മാറ്റി പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തണമെന്നും
No comments: