വീട്ടില്‍ ഒരു ഡോക്ടര്‍ പദ്ധതി നടപ്പാക്കുന്നു
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വീട്ടില്‍ ഒരു ഡോക്ടര്‍ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നു. ജില്ലയിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും ഓരോ അംഗത്തെയും വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളെയും ഉല്‍പ്പെടുത്തി പ്രാഥമിക ചികിത്സയില്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. പരിശീലനം ലഭിച്ച അംഗങ്ങള്‍ വഴി ജില്ലയിലെ എല്ലാ കുടുംബങ്ങളിലും ബോധവല്‍ക്കരണം നടത്തും. ബ്ലോക്ക് തലത്തില്‍ ലഭിക്കുന്ന പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വീട്ടിലും പ്രാഥമിക ചികില്‍സയില്‍ അറിവ് ലഭിച്ച ഒരാള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തും. ഇതിന്റെ ആദ്യഘട്ടമായി പുളിക്കീഴ് ബ്ലോക്കില്‍ ചാത്തങ്കേരി സി.എച്ച്.സിയുടെ സഹായത്തോടെ പെരിങ്ങര, നെടുമ്പ്രം എന്നീ പഞ്ചായത്തുകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ചാത്തങ്കേരി സി.എച്ച്.എസില്‍ നടത്തിയ ബോധവത്ക്കരണ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കേരി ഉദ്ഘാടനം ചെയ്തു. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ വര്‍ഗീസ്, ചാത്തങ്കേരി സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുനിതകുമാരി എന്നിവര്‍ സംസാരിച്ചു. ചാത്തങ്കേരി സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മാമ്മന്‍ ചെറിയാന്‍ ക്ലാസ് നയിച്ചു.
No comments: