PC ജോർജിന്റെ മാണി വിരോധം ലോകാവസാനത്തോടെ യേ അവസാനിക്കൂ : യൂത്ത്ഫ്രണ്ട് (എം)
===================
കോട്ടയം:
കേരളാ കേ ണ്ഗ്രസ് ചെയർമാൻ കെ.എം.മാണി സാറിനെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുയും, അദ്ധേഹം ജിവിച്ചിരിന്നപ്പോൾ പിറകെ നടന്ന് അധിക്ഷേപിക്കുകയും ചെയ്തPC ജോർജ് അദ്ധേഹം അന്തരിച്ചതിന് ശേഷവും അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറഞ്ഞ് കെ.എം.മാണി സാറിനെയും, കുടുംബാഗംങ്ങളെയും അധിക്ഷേപിക്കുന്ന നടപടി അവസാനിപ്പിക്കണം എന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
അദ്ധേഹത്തിന്റെ കല്ലറ എവിടെ സ്ഥാപിക്കണം എന്നത് കുടുംബാഗങ്ങളുടെ തീരുമനത്തെ ചോദ്യം ചെയ്യാൻ PC ജോർജിന് അവകാശം ഇല്ല എന്നും, ഉമ്മൻ ചാണ്ടി സർക്കാരിനെ മറിച്ചിട്ട് കെ.എം.മാണിസാർ മുഖ്യമന്ത്രി ആകും എന്ന് പ്രചരിപ്പിച്ച് അദ്ധേഹത്തെ സംശയത്തിന്റെ നിഴലിൽ ആക്കി PC ജോർജ് അപമാനിച്ച ശേഷം, ജോസ് കെ.മാണിയും കുടുബാഗങ്ങളും കെ.എം.മാണി സാറിന്റെ മുഖ്യ മന്ത്രി മോഹം തകർത്തു എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും,
ഒരു ദിവസം പോലും വെന്റിലേറ്ററിൽ കിടക്കാത്ത മാണിസാർ മരണാസന്നനായി വെന്റിലേറ്ററിൽ കിടന്നപ്പോൾ, ജോസ് കെ.മാണിയും, നിഷാ ജോസ് കെ.മാണിയും വോട്ട് പിടിച്ച് നടക്കുക ആയിരുന്നു എന്ന് പ്രചരണം നടത്തുന്നത് ജോർജ്ന്റെ അടങ്ങാത്ത മാണി വിരോധത്തിന്റെ തെളിവാണെന്നും സജി ആരോപിച്ചു.
അപേക്ഷ കൊടുത്തിട്ടും, UDF, LDF കക്ഷികൾ മുന്നണിയിൽ എടുക്കാതെ ആട്ടിപ്പായിച്ചതിനാൽ അദ്ദേഹത്തിന്റെ മനോനില തെറ്റിയിരിക്കുക ആണെന്നും,
അതിനാലണ് ജോർജ് കേരളം ആദരിക്കുന്ന അന്തരിച്ച മാണിസാറിനെ വിണ്ടും അധിക്ഷേപി ക്കുന്നത് എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു .
ലോകാവസാനത്തോടെ യേ ജോർജിന്റെ മാണി വിരോധം അവസാനിക്കു എന്നും സജി അഭിപ്രായപ്പെട്ടു.
Sent from vivo smartphone
No comments: