തിരഞ്ഞെടുപ്പ് തനിക്കൊരു ആത്മീയയാത്ര ആയിരുന്നുവെന്ന് പ്രധാനമന്ത്രി
തിരഞ്ഞെടുപ്പ് തനിക്കൊരു ആത്മീയയാത്ര ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പില്‍ ജനങ്ങൾ നൽകിയത് മികച്ച പ്രതികരണമാണ്. ആരെയും തോൽപ്പിക്കാനുള്ള തെരെഞ്ഞെടുപ്പല്ല കഴിഞ്ഞത്. കേന്ദ്ര മന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
എക്സിറ്റ് പോളുകൾ വന്നതിനു പിന്നാലെ ഡൽഹിയിൽ ചേർന്ന എൻ ഡി എ യോഗം ചേർന്നു. ബി ജെ പി അധ്യക്ഷൻ അമിത് ഷാ ആണ് യോഗം വിളിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞ് 24, 25 തീയതികളിൽ മന്ത്രിമാർ തലസ്ഥാനത്തെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിതീഷ് കുമാർ, ഉദ്ദവ് താക്കറെ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട് .
എക്സിറ്റ് പോൾ ഫലം, വോട്ടണ്ണലിനുള്ള തയ്യാറെടുപ്പുകൾ, സഖ്യവിപുലീകരണം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. എൻ.ഡി.എ.യിൽ നിലവിലുള്ള കക്ഷികളായിരിക്കും സർക്കാർ രൂപവത്കരണത്തിൽ പങ്കാളികളാവുക. ബി.ജെ.പി.യുടെ അജൻഡയോട് യോജിപ്പുള്ള ആർക്കും എൻ.ഡി.എ.യിലേക്കു വരാമെന്നും അമിത് ഷാ ദിവസങ്ങൾക്ക് മുൻപ് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു

No comments: