റമദാന്‍ വ്രതമെടുക്കുമ്പോള്‍ പ്രമേഹ രോഗികള്‍ ശ്രദ്ധിക്കുക

1 . റംസാൻ വ്രതം എടുക്കുമ്പോൾ തന്റെ ആരോഗ്യ കാര്യങ്ങളെ പറ്റി വ്യക്തമായ ബോധം വേണം.

 2. വ്രതം അവസാനിപ്പിക്കുമ്പോഴും, ആരംഭിക്കുമ്പോഴും അനുയോജ്യമായ ഭക്ഷ്യ വിഭവങ്ങള്‍ ശരിയായ രീതിയില്‍ കഴിക്കുക.

3. വ്രതമെടുക്കുമ്പോള്‍ ആദ്യഘട്ടത്തില്‍, ശരീരം സംഭരിച്ചുവെച്ച ഗ്ലൂക്കോസ് ഉപയോഗിക്കുകയും പിന്നീട് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിനായി ശരീരത്തിലെ കൊഴുപ്പ് വേര്‍പെടുത്തുകയുമാണ് ശരീര പ്രക്രിയ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിശ്ചിത ക്രമത്തില്‍ നിലനിര്‍ത്തേണ്ടത് ശരീരത്തിന് പ്രധാനമാണ്. വ്രതമെടുക്കുമ്പോള്‍ അത് നന്നായി കുറയാനിടയുണ്ട്.

4. 12 മണിക്കൂറിലേറെ തുടര്‍ച്ചയായി വ്രതമെടുക്കുമ്പോള്‍ അന്നജത്തിന്റെ അളവ് വല്ലാതെ കുറയുകയോ അമിതമാകുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകാം. അത് ശ്രദ്ധിക്കണം.

5.  വ്രത വേളയില്‍ പുലര്‍കാലത്ത് ആദ്യഭക്ഷണം കഴിക്കുന്ന രോഗികളില്‍ ഉച്ചയ്ക്കു ശേഷം അന്നജം ശൂന്യമാകുന്ന അവസ്ഥയുണ്ടാകാം.
നിര്‍ജലീകരണവും ഇതിനു കാരണമാണ്. ഈ ഘട്ടത്തില്‍ കീറ്റോ ഉല്പാദനം സംഭവിക്കും. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതോടെ അത് അന്നജത്തിന്റെ അളവില്‍ വലിയ ക്ഷയത്തിനും നേരത്തെയുള്ള കീറ്റോസിസിനും കാരണമാകുകയും ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കുക.

6. പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റുകള്‍, എന്നിവ ചേര്‍ന്ന ഭക്ഷണമാണ് വ്രതം മുറിക്കാന്‍ പൊതുവെ അനുയോജ്യം.  നല്ല നാരുള്ളതും അന്നജം കുറഞ്ഞതും ബീന്‍സ്, ഓട്‌സ്, അന്നജം കുറഞ്ഞ പച്ചക്കറികള്‍, ധാന്യങ്ങള്‍ കൊണ്ടുള്ള ബ്രെഡ്, അരി തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

7. കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങളും ഹൈഡ്രേറ്റഡ് ഭക്ഷ്യവസ്തുക്കളും തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്. 

No comments:

Powered by Blogger.