ഫലം അറിയും മുന്നേ ചിരിപ്പൂരം
38 കാർട്ടൂണിസ്റ്റുകളുടെ 101 രചനകളാണ് പ്രദർശനത്തിലുള്ളത്.
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേന്ന് ചിരിപ്പൂരം തലസ്ഥാനത്ത്. തിരുവനന്തപുരം പ്രസ് ക്ലബ്ബും കേരള കാർട്ടൂൺ അക്കാദമിയും ചേർന്ന് ഒരുക്കുന്ന തിരഞ്ഞെടുപ്പ് കാർട്ടൂൺ- കാരിക്കേച്ചർ പ്രദർശനം നാളെ (മെയ് 22, ബുധൻ) തുടങ്ങും. പ്രസ് ക്ലബ്ബ് ഹാളിലെ പ്രദർശനം നാളെ വൈകിട്ട് 3 ന് പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളാണ് ഉത്ഘാടനം ചെയ്യുന്നത്.
വോട്ടെടുപ്പ് ഫലം വരുന്ന 23 ന് വൈകിട്ട് പരിപാടി സമാപിക്കും.
കൊച്ചിയിൽ ആരംഭിച്ച പ്രദർശന പരമ്പര “ചിരിപ്പൂരം” സംസ്ഥാനത്തെ പ്രമുഖ കേന്ദ്രങ്ങളിൽ നടന്നിരുന്നു. രാഷ്ട്രീയത്തെ പല കണ്ണുകളിലൂടെ നോക്കിക്കാണുന്ന ചിരിയും ചിന്തയും ചേർന്ന രചനകളാണ് പ്രദർശനത്തിലുള്ളത്. പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചവയും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയവയും ഇവയിലുണ്ട്. സ്ഥാനാർത്ഥികളുടെ രസകരമായ കാരിക്കേച്ചറുകളും പ്രദർശനത്തിന് എത്തുന്നുണ്ട്.
No comments: