നായരായാൽ മാത്രം പോരാ വെളുത്ത നായരാകണം. കറുത്ത കുമ്മനം നായരോടും ചങ്ങനാശേരിക്ക് കടുത്ത വെറുപ്പോ?

എൻ എസ് എസ് സഹായിച്ചു,  ഞാൻ ജയിച്ചു എന്ന ആന്റോ ആന്റണിയുടെ തുറന്നു പറച്ചിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്നതാണ്. ഇതൊക്കെ എങ്ങനെ കൃത്യമായി പറയാൻ കഴിയുന്നു എന്നാണു കേരളം ചോദിക്കുന്നത്. തെരഞ്ഞെടുപ്പിനായി വന്ന ബി ജെ പി ഫണ്ടുകൾ ചങ്ങനാശ്ശേരി നിർദ്ദേശ പ്രകാരം കേരളത്തിലെ എൻ ഡി എ സ്ഥാനാർഥികൾക്കെതിരെ തന്നെ ഉപയോഗിച്ചോ? കാരണം ചങ്ങനാശ്ശേരി അനുയായികൾ തന്നെയാണ് അതെല്ലാം കൈകാര്യം ചെയ്തത്.

കേരളത്തിൽ പരമ്പരാഗത ബിജെപി നായന്മാരല്ലാതെ ഒരൊറ്റ നായേഴ്സും ബിജെപിക്കു വോട്ടു ചെയ്തില്ല എന്നാണു മനസ്സിലാക്കാൻ കഴിയുന്നത്. ഇനി ചങ്ങനാശേരിയിൽ ബിജെപി നേതാക്കൾ കൊത്തി ചവിട്ടുന്നത് കണ്ടാൽ പത്തനംതിട്ടയിലെയും തിരുവനതപുരത്തെയും തൃശ്ശൂരെയും ബിജെപിക്ക് വോട്ടു ചെയ്ത  ഈഴവന്മാരും, ദളിതുകളും, മറ്റു ഹിന്ദുക്കളും ചൂലെടുത്തടിക്കണം എന്നാണു ചില മുതിർന്ന നായർ ബിജെപി നേതാക്കളുടെ തന്നെ അഭിപ്രായം. കേരളത്തിൽ ഇത്തവണ  31,70,016 വോട്ടു ബിജെപി പിടിച്ചിട്ടുണ്ട്. കടുത്ത ബിജെപി കാരായ ചില നായന്മാർ ഒഴിച്ച് ഒരൊറ്റ ആൾക്കും അതിൽ അവകാശമില്ല. അതിന്റെ പേരിൽ ബിജെപി ദേശീയ നേതൃത്വം നായർ വിഭാഗത്തിൽ നിന്ന് ആരെയും മന്ത്രിയുമാക്കേണ്ട. ബി ജെ പി പരിഗണിക്കേണ്ടത് കേരളത്തിൽ നിന്ന് ഒരു ദളിത് നേതാവിനെയാണ് എന്ന അഭിപ്രായം ഉയർന്നു കഴിഞ്ഞു.   ബിജെപി യുടെ വോട്ടുകൾക്ക് യെധാർഥ അവകാശികൾ ശബരിമലയെ സ്നേഹിക്കുന്ന ഈഴവരും ദളിതരും ഉൾപ്പടെയുള്ള ഹിന്ദുക്കൾ മാത്രമാണ് എന്നാണു വോട്ടു പെട്ടിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും.

തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വവുമായി ചങ്ങനാശേരി ചർച്ച നടത്തിയിട്ടുണ്ട്.  വോട്ടുകൾ കോൺഗ്രസ്സിനായി ചെയ്യാമെന്നേറ്റതുമാണ്.  അത് താഴെ തട്ടിൽ കമ്മ്യുണിക്കേറ്റ് ചെയ്തതുമാണ്.  എന്നാൽ അത് ശക്തമായ രീതിയിൽ ബാക് ഫയർ ചെയ്തതോടെ കെ സുരേന്ദ്രനെ ചങ്ങനാശേരിയിൽ വിളിച്ച് നാടകം കളിച്ചു.  എന്നാൽ കോൺഗ്രസ്സുകാരായ എൻ എസ് എസ് ഭാരവാഹികൾ നിയന്ത്രിക്കുന്ന ഇടങ്ങളിൽ കാര്യങ്ങൾ കോൺഗ്രസ്സിനനുകൂലമായാണ് നടപ്പിലായത് എന്ന് നിരീക്ഷിക്കപെടാൻ നൂറു ശതമാനവും ന്യായമുണ്ട്. പത്തനംതിട്ടയുടെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചുവെങ്കിൽ തിരുവനതപുരത്തു നേരിട്ട് കോൺഗ്രസ്സിന് പിന്തുണ കൊടുത്തിട്ടുണ്ടാകാം. പുറത്തു കിടക്കുന്ന ചെരുപ്പ് നോക്കി അകത്തു കടക്കാൻ കാത്തു നിൽക്കുന്ന നായന്മാരെ പരിഹസിച്ച ശശി തരൂരിന് ചങ്ങനാശ്ശേരി പിന്തുണക്കാൻ കാരണമേതെന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ വെള്ളാപ്പള്ളി കെ സുരേന്ദ്രന് കൊടുത്ത പിന്തുണ മനസ്സ് തുറന്നുള്ളതാണ്.

ശബരിമല വിഷയത്തിൽ തല്ലു കൊള്ളാനും, കേസിൽ പെടാനും കെ സുരേന്ദ്രൻ.  ഇതേ വിഷയത്തിൽ വോട്ടു വാങ്ങി പാർലമെന്റിൽ പോകാൻ ആന്റോ ആന്റണി. ഇത് ഒരു തരം നെറികേടാണ് ചങ്ങാനശ്ശേരീ.. എന്ന് പറയാതിരിക്കാൻ അന്തസ്സുള്ള ഒരു മാധ്യമത്തിനും കഴിയില്ലന്നു ഒരു മുതിർന്ന നായർ സാമുദായത്തിൽ തന്നെയുള്ള മാധ്യമ പ്രവർത്തകൻ ചോദിക്കുന്നു.  ആറന്മുള, റാന്നി തുടങ്ങിയ ചില മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ബൂത്തുകളിലെ വോട്ടുകൾ അങ്ങേ അറ്റം ചിരി പടർത്തുന്നത് തന്നെയാണ്.  നായന്മാരാണ് കേരളത്തിൽ ബി ജെ പി നേതൃത്വം അടക്കി ഭരിക്കുന്നത്.  അവരെ സമൂലമായി മാറ്റി ഈഴവരും ദളിതുകളും ചേർന്ന് ബിജെപി പിടിക്കണമെന്ന ചിന്തയിലേക്കാണ് ബി ജെ പി അണികൾ പോകുന്നത്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില് എന്ഡിഎക്ക് 10.91% വോട്ടുകളാണ് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില് 15.01%. 2019ലെ തിരഞ്ഞെടുപ്പില് വോട്ടുവിഹിതം 15.32 ശതമാനവുമായി ഉയര്ന്നു.  കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കണക്കിലെടുക്കുമ്പോള് വോട്ട് വിഹിതത്തില് വലിയ വര്ധനവുണ്ടെങ്കിലും. നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല് വലിയ വർദ്ധനായില്ല. നാമജപത്തിലെ കുല സ്ത്രീകൾ എവിടെ?

No comments:

Powered by Blogger.