കടുത്ത മോദി വിരോധം: ജനങ്ങളുടെ തീച്ചൂളയിൽ വീണത് കോൺഗ്രസ്സ് അധ്യക്ഷനും, മുൻ പ്രധാനമന്ത്രിയും, ഒൻപതു മുഖ്യ മന്ത്രിമാരും

ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിനു ശേഷം നടന്ന തെരെഞ്ഞെടുപ്പിൽ മാത്രമാണ് ഏതെങ്കിലും ഒരു പാർട്ടി 300 സീറ്റിനു മുകളിൽ നേടുന്നത്.  അന്ന് കോൺഗ്രസ്സ് നേടിയത് ആകെ പോൾ ചെയ്തതിന്റെ 47 % മാത്രം. ഏതെങ്കിലും ഭരണ മികവിന്റെയോ, നയങ്ങളുടെ അടിസ്ഥാനത്തിലല്ല അന്ന് കോൺഗ്രസ്സിന് 404 സീറ്റു ലഭിച്ചത്. സഹതാപ തരംഗം മാത്രം. ഇന്ന് 52 % ശതമാനം വോട്ടുകളാണ് മോദി നേടിയത്.  303 സീറ്റുകളും നേടി.  ഒപ്പം നിലംപരിശായത് കോൺഗ്രസ്സ് ദേശീയാധ്യക്ഷനും,  മുൻ പ്രധാനമന്ത്രിയും, ഒൻപത് മുൻ മുഖ്യമന്ത്രിമാരും. ഡൽഹി, മഹാരാഷ്ട്ര, കർണാടക മുൻ മുഖ്യമന്ത്രിമാരാണ് "സുനമോ" യിൽ പെട്ടവർ.

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിമാരായ സുഷീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, കര്‍ണാടക മുന്‍മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ്, ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്, അരുണാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി നബാം ടുകി, മേഘാലയ മുന്‍മുഖ്യമന്ത്രി മുകുള്‍ സാഗ്മ എന്നിവരാണ് പരാജയത്തിന്റെ രുചിയറിഞ്ഞ മുൻ മുഖ്യമന്ത്രിമാർ.

ഇവർക്ക് പുറമെ, മുൻ പ്രധാനമന്ത്രിയും കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവുമായ എച്ച് ഡി ദേവഗൌഡയാണ് പരാജയപ്പെട്ട മറ്റൊരു പ്രമുഖൻ. തംകൂരിൽ ബിജെപി സ്ഥാനാർത്ഥി ജിഎസ് ബസവരാജിനോടായിരുന്നു ദേവഗൌഡ പരാജയപ്പെട്ടത്.

മൂന്നുവട്ടം ഡല്‍ഹി മുഖ്യമന്ത്രിയും കേരള ഗവർണറുമായിരുന്ന ഷീലാ ദീക്ഷിത് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തീവാരിയോടാണ് തോറ്റത്. ഭൂപീന്ദര്‍ സിംഗ് ഹൂഡ ഹരിയാണയിലെ സോനിപ്പത്തില്‍ ബിജെപിയുടെ രമേഷ് ചന്ദര്‍ കൗശിക്കിനോടാണ് തോറ്റത്. സോളാപുരില്‍നിന്ന് മത്സരിച്ച സുശീല്‍ കുമാര്‍ ഷിന്‍ഡെ ബി ജെ പിയുടെ സിദ്ധേശ്വര്‍ ശിവാചാര്യയോടും കര്‍ണാടകയിലെ ചിക്കബല്ലപുരില്‍നിന്ന് ജനവിധി തേടിയ വീരപ്പമൊയ്‌ലി ബിജെപിയുടെ ബി എന്‍ ബച്ചേ ഗൗഡയോടുമാണ് പരാജയപ്പെട്ടത്.

അരുണാചല്‍ പ്രദേശ് വെസ്റ്റില്‍ മത്സരിച്ച നബാം തൂക്കിയെ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും മേഘാലയയിലെ തുരായില്‍ മത്സരിച്ച മുകുള്‍ സാഗ്മയെ എന്‍ഡിഎ ഘടക കക്ഷിയായ നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടിയുടെ അഗതാ കെ സാഗ്മയും മഹാരാഷ്ട്രയിലെ നന്ദേഡില്‍ മത്സരിച്ച അശോക് ചവാനെ ബിജെപിയുടെ പ്രതാപ് റാവു ചിഖാലിക്കറും ഭോപ്പാലില്‍ മത്സരിച്ച ദിഗ്‌വിജയ് സിങ്ങിനെ ബി ജെ പിയുടെ പ്രജ്ഞാ സിങ് ഠാക്കൂറും ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍- ഉധംസിംഗ് നഗറില്‍മത്സരിച്ച ഹരീഷ് റാവത്തിനെ ബിജെപിയുടെ അജയ് ഭട്ടുമാണ് പരാജയപ്പെടുത്തിയത്.  

No comments:

Powered by Blogger.