കേന്ദ്ര മന്ത്രി സ്ഥാനം വേണ്ടെന്ന് കുമ്മനം കേന്ദ്രത്തെ അറിയിച്ചിരുന്നു: തെരെഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ മന്ത്രിയാകാനില്ല

തെരെഞ്ഞെടുപ്പിൽ തോറ്റതിന് പുറകെ മന്ത്രിയായി ചുമതലയേൽക്കുന്നത് തെറ്റായ സന്ദേശം ജനങ്ങളിലെത്തും എന്ന നിഗമനം കുമ്മനം രാജശേഖരൻ ബി ജെ പി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. സത്യ പ്രതിജ്ഞക്കായി ക്ഷണിച്ചെങ്കിലും നിരസിക്കുകയായിരുന്നു.  പാർട്ടിയിലെ മുതിർന്ന നേതാക്കളിലൊരാളായ വി മുരളീധരൻ ഇപ്പോൾ തന്നെ രാജ്യ സഭാ എം പി ആണ്. രാജ്യത്തു തന്നെ ഏറ്റവും മിടുക്കനായ ബിജെപി നേതാവും ആണ്. അദ്ദേഹമാണ് മന്ത്രി ആകേണ്ടത്. അതാണ് ശരിയായ സന്ദേശം. തന്നെയുമല്ല ഇത്തവണ പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് ഒരാൾ വേണമെന്നത് പാർട്ടിയിലെ പൊതു വികാരമായിരുന്നു.  എം പി അല്ലാത്ത ഒരാളെ മന്ത്രി ആക്കി വീണ്ടും ഏതെങ്കിലും സംസ്ഥാനത്തു രാജ്യ സഭയിൽ നിന്ന് തെരഞ്ഞെടുക്കേണ്ട സാഹചര്യം ജനങ്ങളോട് വിശദീകരിക്കാൻ കഴിയുന്നതല്ലെന്നാണ് കുമ്മനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. ശക്തമായി ജനങ്ങളിലേക്കിറങ്ങി ചെന്ന് പ്രവർത്തിക്കാനാണ് അദ്ദേഹത്തിൻറെ തീരുമാനം. മന്ത്രിയും അധികാരവുമൊന്നും എന്റെ ലക്ഷ്യമല്ല.  വി മുരളീധരന്റെ മന്ത്രി സ്ഥാനം കേരളത്തിൽ പാർട്ടിക്ക് വലിയ മുതൽക്കൂട്ടാകും.

വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ തന്നെ തിരുവനതപുരം വട്ടിയൂർ കാവിൽ എൻ ഡി എ സ്ഥാനാർഥിയാകുമെന്ന സൂചനയും പുറത്തു വരുന്നു. വിജയ സാധ്യത കുമ്മനത്തിനു തന്നെയാണ്. നിരവധി തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിനു ശേഷമാണ് മുതിർന്ന നേതാവ് ഓ രാജഗോപാലും നിയമസഭാഅംഗമായത്.  ഒരു സുപ്രഭാതത്തിൽ എല്ലാം നടക്കണമെന്ന് ശാഠ്യം പിടിക്കാൻ കഴിയില്ല.

കെ മുരളീധരന്‍ വടകരയില്‍ നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ  വട്ടിയൂര്‍ക്കാവ് മണ്ഡലത്തിൽ കുമ്മനം തന്നെ മത്സരിക്കണമെന്നാണ് അഭിപ്രായം.  കെ മുരളീധരന്‍ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത് വെറും 7622 വോട്ടുകള്‍ക്കാണ്.  കെ മുരളീധരന്‍ അന്നു നേടിയത് 51322 വോട്ടുകളാണ്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപിയുടെ കുമ്മനം രാജശേഖരന്‍ 43700 വോട്ടുകള്‍ നേടി. 40441 വോട്ടുകളുമായി സിപിഎമ്മിന്റെ ടി എന്‍ സീമ വമ്പൻ പരാജയപ്പെട്ടു.

മാത്രമല്ല സിപിഎം ചെയ്ത വഞ്ചനക്കു മധുര പ്രതികാരം ചെയ്യാനൊരുങ്ങി സി പി ഐ യും തായാറെടുക്കുന്നു എന്നാണ് വിശ്വസിക്കുന്നത്.  തിരുവനതപുരം ഇടതുപക്ഷത്തിന് സമ്പൂർണമായി  നഷ്ടപ്പെട്ട് കഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്

No comments:

Powered by Blogger.