വോട്ടെണ്ണി, എൻ ഡി എ ക്ക് ഭൂരിപക്ഷം കിട്ടി. ഇനി എന്ത്?

പതിനാറാം ലോക സഭ പിരിച്ചു വിടണം. അതിനായി ഇന്ന് മന്ത്രി സഭാ യോഗം ചേരും. തുടർന്ന് ലോകസഭ പിരിച്ചുവിടാനുള്ള റെസല്യൂഷൻ പാസ്സാക്കി രാഷ്ട്ര പതിക്കു സമർപ്പിക്കണം.  മന്ത്രിസഭാ യോഗത്തിനു ശേഷം, ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പാർലമെന്ററി കാര്യ മന്ത്രി നരേന്ദ്ര സിങ് തോമറും ചേർന്ന് രാഷ്ട്രപതിയെ കാണും. 

ജൂൺ 3 വരെ നടപ്പു ലോകസഭക്കു കാലാവധി ഉണ്ട്.  മന്ത്രി സഭാ യോഗത്തിന്റെ ഡസോൾവ് റെക്കമെൻഡേഷൻ ലഭിച്ചാൽ ഇന്ന് തന്നെ പാര്ലമെന്റ് പിരിച്ചു വിടുകയോ പുതിയത് കൂടാൻ അനുമതി നൽകുകയോ ചെയ്യാം. അല്ലെങ്കിൽ ജൂൺ 3 വരെ ഭരണത്തിൽ തുടരാൻ ആവശ്യപ്പെടാം.  പിരിച്ചു വിട്ടാലും ഇല്ലെങ്കിലും 3 നു കാലാവധി
സ്വാഭാവികമായി അവസാനിക്കുകയും പുതിയത് രൂപപ്പെടുകയും ചെയ്യും. 

നാളെ തെരെഞ്ഞെടുക്കപ്പെട്ട ബി ജെ പി എം പി മാർ ചേർന്ന് നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുക്കും. തുടർന്ന് പതിനേഴാം ലോകസഭയിൽ പദാനമന്ത്രിയായി നരേന്ദ്ര മോദി സത്യ പ്രതിജ്ഞ ചെയ്യും. സത്യ പ്രതിജ്ഞ ഞായറാഴ്ച തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ  

No comments:

Powered by Blogger.