സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി ദ്യുതി ചന്ദ്
ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ വേഗതയേറിയ താരം ദ്യുതി ചന്ദ്. ഒഡീഷയിലെ തന്റെ ജന്മനാടായ ചക ഗോപാല്പരിലുള്ള പെണ്‍കുട്ടിയാണ് തന്റെ പങ്കാളിയെന്നും ദ്യുതി വെളിപ്പെടുത്തി. സ്വവര്‍ഗാനുരാഗിയാണെന്ന് വെളുപ്പെടുത്തുന്ന രാജ്യത്തെ അദ്യ കായിക താരമാണ് ദ്യുതി.
നേരത്തെ പുരുഷ ഹോര്‍മോണ്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ദ്യുതിയെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍നിന്നും ഒഴിവാക്കിയിരുന്നു. പിന്നീട് മാസങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ദ്യുതി ട്രാക്കില്‍ തിരിച്ചെത്തിയത്. 100 മീറ്ററില്‍ ദേശീയ റെക്കോഡുകാരിയാണ് ദ്യുതി ചന്ദ്. 2018 ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡലും ഒഡീഷയിലെ ജജ്പുര് സ്വദേശിയായ താരം നേടിയിരുന്നു. നിലവില്‍ തന്റെ ശ്രദ്ധ മുഴുവന്‍ ലോക ചാമ്ബ്യന്‍ഷിപ്പിലും ഒളിമ്ബിക്സിലുമാണ്. ഇതിനായി കഠിനപരിശ്രമത്തിലാണെന്നും അവര്‍ പറഞ്ഞു.
No comments: