"88 വയസിലും വാറൻ ബഫറ്റ് മാസാണ് ... വെറും മാസല്ല .. കൊല മാസ്" ...

ലോകമെമ്പാടുമുള്ള ഓഹരി നിക്ഷേപകർക്ക് സുപരിചിതമായ ഒരു പേരാണ് വാറൻ ബഫറ്റ് .. ലോകം കണ്ട ഏറ്റവും മികച്ച നിക്ഷേപകൻ എന്ന നിലയിലാണ് അദ്ധേഹത്തിന് ഇത്രയധികം ആരാധകരുള്ളത് .അമേരിക്കയിലെ പ്രമുഖനായ ബിസിനസ് മാഗ്നെറ്റ് കൂടിയായ വാറൻ ബഫറ്റിന്റെ ആസ്തി 2019 ലെ കണക്കനുസരിച്ച് 89.9 ബില്യൺ യു എസ് ഡോളർ ആയി കണക്കാക്കപ്പെടുന്നു . ബെർക്ക് ഷെയർ ഹാത്ത് വേ യുടെ CEO കൂടിയായ അദ്ധേഹം ലോകത്തെ അതിസമ്പന്നന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനം അലങ്കരിക്കുന്നു .സംരഭകരാകാൻ ആഗ്രഹിക്കുന്ന എല്ലാ യുവാക്കൾക്കും വാറൻ ബഫറ്റിന്റെ ജീവിതം ഏറെ പ്രചോദനം നൽകുന്നതാണ് .ഉറുമ്പു അരി മണി കൂട്ടി വെച്ചു എങ്ങനെയാണോ ഭക്ഷ്യ സമ്പത്ത് ഉണ്ടാക്കുന്നത് അതു പോലെയാണ് വാരൻ ബഫറ്റ് എന്ന അതികായകനായ ബിസിനസ് ചക്രവർത്തിയുടെ ജീവിത രേഖ നമ്മെ അദ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പാഠങ്ങൾ മനസിലാക്കി തരുന്നത് .നന്നേ ചെറുപ്പത്തിൽ സംരഭകനായി ജീവിതത്തിൽ വിജയവഴികൾ തുറന്ന വ്യക്തിയാണ് അദ്ധേഹം .അതിന് അദ്ധേഹത്തെ സ്വാധീനിച്ചത് ലൈബ്രറിയിൽ നിന്നും എടുത്തു വായിച്ച ഒരു പുസ്തകമാണ് " വൺ തൗസൻറ് വേയസ് ടു മേക്ക് തൗസെൻറ് ഡോളർസ്‌ .കുട്ടിക്കാലത്തു തന്നെ സംരംക അഭിരുചി അദ്ധേഹത്തിൽ പ്രകടമായിരുന്നു .സ്ക്കൂൾ കാലഘട്ടത്തിൽ ച്യൂയിഗ് ഗം വിൽപ്പനക്കാരനായും വീടുകളിൽ മാഗസിൻ വിൽപ്പനക്കാരനായും സംരഭക ശേഷി തെളിയിച്ചതായി കാണാം .ഹൈസ്ക്കൂൾ കാലഘട്ടമെത്തിയതോടെ പത്രവിതരണക്കാരനായി മാറുകയും അതോടൊപ്പം ഗോൾഫ്‌ ബാളുകളും സ്റ്റാമ്പുകളുടെയും ഒക്കെ വിതരണം ഏറ്റെടുക്കുകയും ചെയ്തു .പത്താം വയസിൽ ന്യൂയോർക്ക് സിറ്റിയിൽ സന്ദർശന സമയത്ത് ന്യൂയോർക്ക് ഓഹരി വിപണിയുമായി ബന്ധപ്പെടാൻ വാറൻ ബഫറ്റിനു സാധിച്ചു .1970 മുതൽ ബെർക്ക്ഷെയർഹാത്ത്വെയ് എന്ന കമ്പിനിയുടെ സിഇഒ ആയും ചെയർമാനായും പ്രവർത്തിക്കുന്ന അദ്ധേഹത്തിലെ ലോകത്തിലെ പ്രമുഖ കമ്പിനികളിലെല്ലാം തന്നെ വല്ലതും ചെറുതുമായ ഓഹരി നിക്ഷേപങ്ങളുണ്ട് എന്നത് തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .

ശരത് കുമാർ ബിസിനസ് ഡെസ്ക് പെൻ ഇന്ത്യ ന്യൂസ്

No comments:

Powered by Blogger.