അമിത് ഷായ്ക്ക് പകരം അമിത്ഷാ മാത്രം .അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരും .ജെ പി നദ്ദയ്ക്ക് വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നൽകാൻ സാധ്യത
ഉരുക്കുമനുഷ്യനായി ഭാരതീയ ജനതാപാർട്ടിയെ നയിച്ച് അധികാരത്തിന്റെ തുടർച്ചയിലേക്കു നയിച്ച് കൊണ്ടിരിക്കുന്ന അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റെങ്കിലും പാർട്ടിയുടെ അധ്യക്ഷ സ്ഥാനം മറ്റൊരാൾക്ക് കൈമാറില്ല .നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള ദേശിയ ജനാതിപത്യ സഖ്യം സർക്കാരിന് കരുത്തു പകരുന്നതിനൊപ്പം അടിപതറാതെ ബിജെപി യുടെ മുന്നേറ്റം സാധ്യമാക്കുന്നതിനും അമിത് ഷാ തന്നെ ബിജെപിയെ നയിക്കണം എന്നത് നരേന്ദ്രമോദിയുടെ നിർദേശമാണ് .
ബുദ്ധിയും ശക്തിയും ഒരു പോലെ പ്രവർത്തിപ്പിച്ചു എതിരാളികളെ നിഷ്പ്രഭമാക്കുന്ന രാഷ്ട്രീയശക്തിയായി ബിജെപിയെ നിലനിർത്താൻ അമിത് ഷാ ക്കു മാത്രമേ സാധിക്കൂ എന്ന നരേന്ദ്രമോദിയുടെ വിശ്വാസം തന്നെയാണ് അതിന് കാരണം.ഗുജറാത്തിൽ തന്നോടൊപ്പം വലം കയ്യായി നിന്ന അമിത്ഷായെ ഒരു ഘട്ടത്തിൽ പാർട്ടി വളർത്താൻ നിയോഗിച്ച മോദി ഇപ്പോൾ ആഭ്യന്തര ചുമതല നൽകി ഒപ്പം കൂട്ടിയത് മറ്റൊന്നിനും അല്ല .സുശക്തമായ ഭാരതത്തിനു ഒപ്പം കോൺഗ്രസ് വിമുക്ത ഭാരതം എന്ന പ്രഖ്യാപിത ലക്‌ഷ്യം നടപ്പാക്കുന്നതിന് കൂടി വേണ്ടിയാണ്. മോഡി-അമിത്ഷാ കൂട്ടുകെട്ട് ഓരോ ഘട്ടങ്ങളിലും അത്ഭുതങ്ങളാണ് സൃഷ്ട്ടിച്ചുള്ളത് .പാർട്ടി അദ്യക്ഷനും പ്രധാനമന്ത്രിയും ഒരൊറ്റ മനസോടെ മുന്നോട്ടു പോയെങ്കിൽ മാത്രമേ ലക്‌ഷ്യം സാധൂകരിക്കാൻ കഴിയുകയുള്ളു .കർശനമായ ചിട്ടയോടും വിമര്ശങ്ങളോടും കൂടി പാർട്ടിയെ നയിക്കുന്നതിൽ എന്നും അമിത് ഷാ സദാ ജാഗരൂകനായിരുന്നു .അത് കൊണ്ട് തന്നെ അമിത് ഷാ പാർട്ടി അധ്യക്ഷനായി തുടർന്നു കൊണ്ട് തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യും

No comments: