സ്ഥാനത്ത് വിവിധ ബൂത്തുകളിൽ റീപോളിങ‌് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
തിരുവനന്തപുരം:
ആരുടെയോ സമ്മർദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി. ഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ കമീഷന്‍ തയ്യാറാകുന്നില്ല. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ടിങിനുള്ള അവസരം നിഷേധിച്ചെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമീഷൻ റീ പോളിങ‌് പ്രഖ്യാപിച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് കോടിയേരി രംഗത്തെത്തിയത്. കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ യുപിഎസ്, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവിടങ്ങളിലും ധർമ്മടത്തെ കുന്നിരിക്ക, വേങ്ങോട്, തൃക്കരിപ്പൂരിൽ കൂളിയാട് ജിഎച്ച്എസ് എന്നീ ബൂത്തുകളിലാണ് നേരത്തെ നടത്തിയ തെരഞ്ഞെടുപ്പ് റദ്ദാക്കി റീ പോളിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്.
No comments: