പെൺ കരുത്തിന്റെ പ്രതീകമായി നിർമല സീതാരാമൻ കേന്ദ്ര ധനകാര്യമന്ത്രി
2008 ലാണ് നിറമാല സീതാരാമൻ ബിജെപിയിൽ ചേരുന്നത് .ദേശിയ തലത്തിൽ തന്നെ ബിജെപിയുടെ വനിതാ മുഖമായി അവർ മാറി .2014 ജൂണിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമായി നരേന്ദ്രമോദി ടീമിലേക്കു എത്തിയ നിർമലയെ തേടി 2017 ൽ തന്ത്ര പ്രധാനമായ പ്രതിരോധ വകുപ്പിന്റെ ചുമതലയെത്തി.ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ മന്ത്രിയാക്കുന്ന വനിതാ എന്ന പ്രത്യേകയും നിർമല സീതാരാമന് സ്വന്തമായി .കേന്ദ്ര പ്രതിരോധ മന്ത്രി എന്ന നിലയിൽ ഏറ്റവും ശ്രദ്ധേയമായ ഭരണം തനെയാണ് നിർമല സീതാരാമൻ കാഴ്ച വെച്ചത് .ലണ്ടൻ വാസം നിർമല സീതാരാമൻ എന്ന രാഷ്ട്രീയ നേതാവിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല .ലണ്ടനിലെ വ്യാവസായിക നഗരങ്ങിലൊന്നായ റീജന്റ് സ്ട്രീറ്റിൽ ഒരു ഹോം ഡെക്കർ ഷോപ്പിൽ സെയിൽസ് ഗേളായും നിർമല പ്രവർത്തിച്ചു .ലണ്ടനിലെ കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദകരും ഇറക്കുമതിക്കാരും അടങ്ങിയ വ്യവസായിക കൂട്ടായ്മ ആയ അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ് അസോസിയേഷനിൽ ഇക്കണോമിക് അസ്സിസ്റ്റന്ടയും നിർമല സീതാരാമൻ പ്രവർത്തിച്ചിട്ടുണ്ട് .
ഈ പ്രവർത്തന പരിചയം നിർമല സീതാരാമൻ എക്സലൻസിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് മുൻപ് പ്രതിരോധ മന്ത്രിയായതു പോലെ പോലെ തന്നെ രാജ്യത്തിൻറെ വനിതാ ധനമന്ത്രി എന്ന നിലയിൽ കൂടി വീണ്ടും പുതു ചരിത്രം രചിക്കുയാണ് നിർമലാ സീതാരാമൻ.പ്രതിരോധ മന്ത്രിയായിരിക്കെ ഓഖി ദുരിത ബാധിത പ്രദേശങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തിയ നിർമല സീതാരാമനു കൂടുതൽ ജനകീയ മുഖം കൈവന്നിരുന്നു മുൻപ് അരുൺ ജെയ്‌റ്റിലി നയിച്ച ധനകാര്യ വകുപ്പിൽ കൂടുതൽ ഉത്തരവാദിത്തങ്ങളാണ് നിർമലാ സീതാരാമനെ കാത്തിരിക്കുന്നത്
.ബാങ്കിങ്ങ് ,ഓഹരി വിപണി തുടങ്ങി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന മേഖലയെല്ലാം തന്നെ രാജ്യത്തിൻറെ ധനകാര്യ മന്ത്രിയുടെ നിലപടലുകളും പ്രവർത്തന രീതികളും സ്വാധീനം ചെലുത്തും എന്നതിനാൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി എന്ന ചുമതല നിസാരമല്ല .ബജറ്റുകളുടെ അവതരണം ,കിട്ടാക്കടത്തിൽ മുന്നേറുന്ന പൊതുമേഖലാ ബാങ്കുകളുടെ ഭാവി പ്രവർത്തനം ,റിസർവ് ബാങ്ക് നയരൂപീകരണത്തിൽ ഉള്ള പങ്കാളിത്തം കഴിഞ്ഞ സർക്കാർ കാലയളവിൽ നടപ്പിലാക്കിയ ജി എസ് ടി പരിഷ്കാരങ്ങളുടെ ഫലപ്രദമായ നടപ്പിലാക്കൽ തുടങ്ങി വളരെ ഗൗരവമായ ഉത്തരവാദിത്തങ്ങളാണ് ധനമന്ത്രി എന്ന നിലയിൽ നിർമല സീതാരാമനെ കാത്തിരിക്കുന്നത് .ധനകാര്യ മന്ത്രാലയത്തിൽ ലഭിച്ച വ നിതാ പ്രാതിനിധ്യം കൂടുതൽ ശോഭനമായ രീതിയിൽ രാജ്യത്തിന് പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കാം .
ശരത് കുമാർ
പൊളിറ്റിക്കൽ ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
No comments: