ഒന്നും ചെയ്യാതെ ജീവിതകാലം മുഴുവൻ എം പി
മൂക്കില്ലാ രാജ്യത്തു മുറിമൂക്കൻ രാജാവ്
ലോകത്തു തന്നെ ഏറ്റവും കൂടിയ ജീവിത നിലവാരവും, വിദ്യാഭ്യാസവും ഉള്ള ഒരു ഭൂ പ്രദേശമാണ് പത്തനംതിട്ട. പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലം ഉണ്ടായിട്ടു മൂന്നു തെരെഞ്ഞെടുപ്പ് കഴിഞ്ഞു. ഒരേ എം പി. ആന്റോ ആന്റണി. ഭൂരിപക്ഷം കുറയുന്നതൊന്നും ഒരു വിഷയമല്ല. പാർലമെന്റ് തെരെഞ്ഞെടുപ്പാണോ... സ്ഥാനാർഥിയായി ട്രെയിൻ പിടിച്ചു ഇഷ്ടനെത്തും. പിന്നെ ജയിച്ചേ മടങ്ങൂ. വർഷം അഞ്ചു കഴിഞ്ഞേനെ പിന്നെ വരൂ. ആശ്വാസം. അന്നും പത്രിക കൊടുക്കാൻ മുന്നിൽ തന്നെ ഉണ്ടാകും.
കഴിഞ്ഞ പത്തു വർഷം കൊണ്ട് ഭാരതത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ലിസ്റ്റിൽ ഇല്ലാത്ത ഒരേ ഒരു പാർലമെന്റ് മണ്ഡലം പത്തനംതിട്ടയാണെന്നു തീർച്ചയായും പറയാം. ഒരു വികസന പ്രവർത്തനങ്ങളും ഇല്ല. രാത്രി 8 മണി കഴിഞ്ഞാൽ പത്തനംതിട്ടക്ക് വെളിയിൽ കടക്കണമെങ്കിൽ ഇന്നും ചൂട്ടും കത്തിച്ചു നടക്കണം. ഒരു പുതിയ വ്യവസായ സംരംഭമില്ല. ഒരു പുതിയ പദ്ധതികളും ഇല്ല. ഒരു പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമില്ല. ഒരു പുതിയ ആശുപത്രിയുമില്ല. എന്തിനു പുതിയ മുറുക്കാൻ കടപോലും ഉണ്ടാകുന്നില്ല. ഇതിനൊക്കെ എം പി യെ കുറ്റം പറയാമോ ഇതാണ് ചോദ്യം. വേണ്ട ഇതൊന്നും എം പി യുടെ കുറ്റമല്ല. ജനങ്ങളുടെ കുറ്റം മാത്രം
പത്തനംതിട്ടക്കാർ എന്ത് ചെയ്യാനാണ്? കഴിവുള്ള പത്തനംതിട്ടക്കാർ ഇല്ല. ഉണ്ടെങ്കിൽ തന്നെ അത് കോൺഗ്രസ്സ് കാരല്ല. ഞങ്ങളെല്ലാവരും ഒരുമാതിരി തേഞ്ഞ നേതാക്കളായത് കൊണ്ട് ആന്റോ മാത്രം മതി. പത്തനംതിട്ടയിൽ നിരവധി ചെറുപ്പക്കാരായ കോൺഗ്രസ്സ് നേതാക്കൾ ഉണ്ട്. അനിൽ തോമസ്, എ സുരേഷ്കുകാർ തുടങ്ങി നിരവധി പേര്. എം പി പോയിട്ട് അവർക്കാർക്കും പഞ്ചായത്തു മെമ്പറായിട്ടു പോലും സ്ഥാനമില്ല. ചിലേടത്തൊക്കെ മത്സരിപ്പിക്കും പക്ഷെ തോൽപ്പിക്കും. ആരുടേയോ നേരുകൊണ്ട് എ സുരേഷ്‌കുമാർ ഒരിത്തിരിക്കാലം മുനിസിപ്പൽ ചെയർമാൻ ആയി.
ഒന്നിനുമല്ലാതെ, എന്തിനോ വേണ്ടി വീണ്ടും പത്തനംതിട്ടയിൽ സാമ്പാർ
തിളച്ചു. ഇദ്ദേഹം ജയിച്ചു പോയിട്ട് എന്ത് ചെയ്യാനാ... ആ..

No comments: