കേരള വനിതകളുടെ അമ്മായിഅമ്മ: സ്ഥാനമൊഴിഞ്ഞു

പത്തനംതിട്ട:  ഒരു പക്ഷെ ഈ കഴിഞ്ഞ രണ്ടര വർഷം നാം വനിതാ കമ്മീഷൻ എന്ന പേരിൽ കണ്ടതും കേട്ടതും ലോകം കണ്ട മറ്റൊരു ക്രൂരത ആയിരുന്നു. കുറുക്കനെ കോഴിയെ കാവലേൽപ്പിച്ച മട്ടിൽ താനെന്താണോ, ഏതാണോ ചെയ്യുന്നതെന്നറിയാതെ അധികാരത്തിന്റെ അപ്പക്കഷണത്തിൽ കടിച്ചു തൂങ്ങിയ ഒരു കരിങ്കാല നേതൃത്വം ഇന്ന് സ്ഥാനം ഒഴിഞ്ഞു. ആശക്കു വകയില്ലെങ്കിലും കേരളത്തിലെ സ്ത്രീകൾക്ക് ഇതൊരാശ്വാസത്തിന്റെ ദിനമാണ്.  


വനിതാ കമ്മീഷൻ എം സി ജോസഫയിൻ മാത്രമല്ല രാജി വെക്കേണ്ടത്. കൂടെ അലങ്കാരം നൽകിയ മറ്റു രണ്ടു സ്ത്രീകളും കേരളക്കരക്കു നാണക്കേടാണ്.  കേരളത്തിൽ കഴിഞ്ഞ രണ്ടര വർഷക്കാലം സ്ത്രീകൾ ദുരന്തങ്ങളുടെ അവസാനിക്കാത്ത ആഴക്കങ്ങളിലേക്കു കൂപ്പു കുത്താൻ പ്രധാന കാരണം വനിതാ കമ്മീഷൻ തന്നെയാണ്.  അവരുടെ പല നിലപാടുകളും അഹങ്കാരവും ധാർഷ്ട്യവും, അറിവില്ലായ്മയും, ഹുങ്കും നിറഞ്ഞതായിരുന്നു.  കേരളത്തിലെ സ്ത്രീകൾ ഈ കമ്മീഷൻ മുതലിനെ കണ്ടിരുന്നത് പേടിയോടെയാണ്.  ഒന്നല്ല, തന്റെ മുന്നിൽ വന്ന എല്ലാ സ്ത്രീകളെയും പുലഭ്യം പറഞ്ഞും പെരുങ്കാലിനടിച്ചും അവർ അട്ടഹസിച്ചു. താനുമൊരു സ്ത്രീ ആണെന്ന പരിഗണന പോലുമില്ലാതെ വെറുപ്പിന്റെ വിത്തുകൾ കൊച്ചു കുട്ടികളിൽ പോലും വിതച്ചു.


അവരിന്നും കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി മെമ്പർ ആണ് എന്നത് മറ്റൊരു തമാശ.  ഒരു പൊതു ഇടത്തും സ്ഥാനമാനങ്ങൾ വഹിക്കാൻ അനുവദിക്കരുതാത്ത ഒരു കറുത്ത മറയാണ് മുൻ വനിതാ കമ്മീഷൻ ചെയർമാൻ എന്നത് വ്യക്തമാണ്. അത് അവരുടെ മനോഭാവത്തിലും, ശരീര ഭാഷയിലും നന്നായി നിഴലിച്ചു നിന്നിട്ടും കേരളത്തിലെ കമ്മ്യുണിസ്റ്റുകൾ നോക്കി നിന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്.


ഭരണഘടനാ പദവിയുള്ള ഒരു സ്ഥാനത്തിരുന്നു ഭരണഘടനക്കെതിരായി സംസാരിച്ചു. എനിക്ക് കമ്മീഷൻ ചെയർമാൻ സ്ഥാനം മാത്രമല്ല അനുശാസിക്കേണ്ടത് പാർട്ടി ഭരണ ഘടന, പാർട്ടി പോലീസ്, പാർട്ടി കോടതി എന്ന് വരെ രോദിച്ചു.  ഇന്ന് കേരളത്തിലെ സ്ത്രീകൾ ഒന്ന് ദീർഘമായി  ശ്വാസം വിട്ട ദിവസമാണ്.  അവർ നന്ദി പറയുന്നത് ദൈവത്തോട് മാത്രമാണ്.  വാക്കും പ്രവർത്തിയും കൊണ്ട് കേരള സമൂഹത്തിൽ ഇത്രേ ഏറെ പുഴുകുത്തു ബാധിച്ച ഒരു ഭരണഘടനാ പദവി ഒരിക്കലുമുണ്ടായിട്ടില്ല 


storydesk/pen


No comments:

Powered by Blogger.