ഓർഡറുകൾ കീഴടക്കുന്ന "വീട്ടു തീൻ മേശകൾ: തികച്ചും അശാസ്ത്രീയ സംസ്കാരം
ഓർഡറുകൾ കീഴടക്കുന്ന "വീട്ടു തീൻ മേശകൾ"
അച്ഛന്റെ ഓർമ ദിനമാണ്. ആത്മ ഗതിക്കായി പൂജ നടത്തണം. പ്രാർഥന നടത്തണം. നാലാൾക്ക് അന്നദാനം സമർപ്പിക്കണം.
പൂജക്കായി പൂജാരിയെ വിളിച്ചു. എള്ളെണ്ണയിൽ എരിയുന്ന വിളക്കിൻ തിരിയിൽ നിന്ന് പരക്കുന്ന രാസ വസ്തുക്കൾ കൊണ്ട് വീടും നാടും സംശുദ്ധമാകും. വിശിഷ്ട ദ്രവ്യങ്ങൾ ഏറ്റു വാങ്ങുന്ന അഗ്നി അന്തരീക്ഷത്തെ നൈർമല്യത്തിലേറ്റും. വേദ മന്ത്രോച്ചാരണങ്ങൾ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മനുഷ്യ മനസ്സുകളുടെ ശ്രുതി ചേർക്കും. ശ്രവിക്കുന്ന കർണ പുടങ്ങളെല്ലാം നേർ രേഖയിൽ വരും. ആ വിശുദ്ധി ഉള്ളിലേക്കാവാഹിച്ച് "അഹം ബ്രഹ്‌മാസ്‌മി" എന്ന സ്വത്തബോധം വരും. അവിടെ എല്ലാവരും ഒന്നാണ്. അവിടെ ആരും രണ്ടല്ല. മനുഷ്യനോ, പ്രകൃതിയെ, ഈശ്വരനോ എന്ന വേർതിരിവില്ലാതെ ഒരു സമന്വയത്ത്വം.
പൂജാരിക്ക് ദക്ഷിണ നൽകും
ഇനി പ്രാർഥനയാണ്. പള്ളിക്കാരോ, സമാജക്കാരോ അത് ചെയ്യും. നാം അപ്പോഴും പല വിധ തിരക്കുകളിലാവും.
അന്നദാനം - അത് ഓർഡർ കൊടുക്കാം. ഉടൻ തന്നെ ഫോൺ വിളിച്ച് റേറ്റ് ചോദിക്കും. ചോറ് വേണം. നിരവധി കറികളും വേണം. ഒന്ന് രണ്ടു പായസമെങ്കിലും വേണം. പഴം ഉപ്പേരി. അല്ലാന്നു വച്ചാൽ "ഫ്രൈഡ്രൈസ്സ്" (ഫ്രൈഡ് റൈസ്) ആണ്. ഓർമദിവസമല്ലേ? വെജിറ്റബിൾ ഫ്രൈഡ്രൈസ്സ് ആവാം. എന്തായാലും ഏറ്റവും കുറവ് തുക പറയുന്ന "കേറ്ററിംഗ്" കാർക്ക് ഓർഡർ നൽകും.
പൂജയും പ്രാർഥനയും കഴിഞ്ഞു ഭക്ഷണം കൊണ്ടുവരുന്നവർ തന്നെ വിളമ്പിയും തരും. ഏതാനും മണിക്കൂറ് കഴിഞ്ഞാൽ ഒരു വറ്റ് പോലും തറയിലിടാതെ തുടച്ചു വൃത്തിയാക്കി "കാശും" വാങ്ങി "വെയിസ്റ്റും" എടുത്തു അവർ സ്ഥലം വിടും.
ഓണം, വിഷു, നൂലുകെട്ട്, ശ്രാദ്ധം, പുരവാസ്തുബലി, പെണ്ണ് കാണൽ, അടുക്കള കാണൽ തുടങ്ങി നിശ്ചയവും, കല്യാണവും എല്ലാം ഇന്ന് ഓർഡറുകളാൽ സമ്പന്നമാണ്. പണ്ട് ഇത്തരം ആഘോഷങ്ങളിലെല്ലാം ഭകഷണം തയ്യാറാക്കിയിരുന്നത് അവരവരുടെ വീടുകളിലാണ്.
വിശേഷ ദിവസത്തിന് ഒന്ന് രണ്ടു ദിവസത്തിനു മുൻപേ സ്വന്തക്കാരും ബന്ധക്കാരും വിരുന്നു വരും. അധികം സ്ഥലമില്ല. അടുക്കടുക്കായി എല്ലാവരും ഒന്നിച്ചാണ് കിടന്നുറങ്ങുന്നത്. ഉറങ്ങാൻ ഏറെ നേരം എടുക്കും. പായയിൽ കിടന്ന് വിവിധ കഥകളും, കളികളും ഒക്കെ ഉണ്ടാകും. അവസാനം കളിക്കുന്നത് "ആദ്യം മിണ്ടുന്നവൻ മന്തി". അയല്വക്കക്കാർ ഇടയ്ക്കിടെ വന്നും പോയുമിരിക്കും.
പ്രായത്തിൽ മധ്യവയസ്സിനു മുകളിലുള്ള കാരണവൻ മാരാകും കൈലി ഉടുത്ത്, തോർത്ത് തോളിലിട്ട് ചോറും, സാമ്പാറും, അവിയലും, പായസവുമെല്ലാം വയ്ക്കുന്നത്. ഏറ്റവും മുതിർന്നവർ അടുക്കും ചിട്ടയും പറഞ്ഞു വെറുപ്പിക്കും. സ്ത്രീകൾ എല്ലാവരും ചേർന്ന് അരിയുകയും, കഴുകുകയും പാത്രം വൃത്തിയാക്കുകയും ചെയ്യും. ചെറുപ്പക്കാർ ചേർന്ന് തേങ്ങ തിരുമ്മും, അട കുഴക്കും, ചെമ്പും വാർപ്പുമൊക്കെ പിടിച്ചു മാറ്റും. ഒരു കൂട്ടർ പന്തലിടും, മറ്റൊരു കൂട്ടർ ഇല വെട്ടും. വെള്ളമില്ലെങ്കിൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് തല ചുമടായി വെള്ളം കൊണ്ടുവരും. കുട്ടികൾ എല്ലാവരും ചേർന്ന് മുറ്റത്തും പറമ്പിലും ഓടി കളിക്കും, തല്ലുണ്ടാക്കും, കരച്ചിലും, പിഴിച്ചിലും. ആകെ ഒരു ബഹളമാണ്.
അങ്ങനെ വീട്ടുകാരും, കുടുംബക്കാരും, ബന്ധുക്കളും, അയൽവക്കക്കാരും, നാട്ടു പ്രമാണിമാരും ഒക്കെ ചേർന്ന് മൃഷ്ടാന്ന ഭക്ഷണത്തെ ഒരുക്കി അതിഥികൾക്ക് സ്വന്തം കൈ കൊണ്ട് വിളമ്പി കൊടുക്കും. അകലങ്ങളിൽ താമസിക്കുന്ന ഉറ്റവർ വല്ലാതെ ഇടപഴകും. അയല്വക്കക്കാർ അൽപ സ്വോല്പം വെറുപ്പുള്ളതൊക്കെ മാറ്റി വച്ച് ഒന്നാകും. ബന്ധങ്ങൾ ഊര്ജിതമാകും. സന്തോഷം ഇരട്ടിയാകും. ഇതൊക്കെ പിന്നെ ഒരു പുതു ഊർജം നൽകും.
ഭക്ഷണത്തിന്റെ ബാക്കി വരുന്നത് നമ്മുടെ പരിസരത്തെ ആശ്രയിച്ചു ജീവിക്കുന്ന ജീവികൾക്ക് വലിയ ഉപകാരമാകും, കാടിയും പച്ചക്കറികളുടെ ബാക്കിയും ഒക്കെ പശുവും ആടും കഴിക്കും. എച്ചിലിലയിൽ നിന്ന് പട്ടിയും, പൂച്ചയും കഴിക്കും. കാക്കകൾ ചോറ് മണികൾ തിന്നാനെത്തും. ഉറുമ്പുകൾ, ഇഴ ജന്തുക്കൾ എന്നിവക്കെല്ലാം അന്ന് ഉത്സവമാണ്. പാഴ്‌വസ്തുക്കൾ കത്തിച്ചു ചാരമാകുന്നത് ചെടികൾക്കും മരങ്ങൾക്കും ഭക്ഷണമാകും.
ഇന്ന് എല്ലാം ഓർഡറാണ്. ഒന്നും പാഴാകില്ല. ഒന്നും വെയിസ്റ് ആകില്ല. തറയിൽ വീഴില്ല. ചാരമാകില്ല. കാടിയില്ല. എച്ചിലില ഇല്ല. എല്ലാം ഓർഡറാണ്. ഓർഡറുകൾ കൊണ്ട് വിശപ്പ് മുട്ടിയ പ്രാവും പരുന്തും കാക്കയും, ഉറുമ്പും, കോഴിയും പൂച്ചയും പട്ടിയും, സസ്യങ്ങളും, ചെടികളും ഒക്കെ നമ്മെ വിട്ടു പിരിഞ്ഞു പോകുന്നു.
അവർ പകരം വീട്ടാതിരിക്കുമോ? സസ്യങ്ങൾ വിഷം ചീറ്റുന്നു. ഏലിപ്പനി വരുന്നു. കുരങ്ങു പനി വരുന്നു. വെള്ളം വറ്റുന്നു, ഭൂമി വിണ്ടു കീറുന്നു. പ്രളയം വരുന്നു. കൊടുങ്കാറ്റ് വരുന്നു.
എല്ലാം ഓർഡറാണ്. ഭക്ഷണം നമ്മുടെ ഓർഡറാണെങ്കിൽ, എലിപ്പനി ദൈവത്തിന്റെ ഓർഡറാണ്.
"സഹനാ വാവതു സഹനൗ ഭുനക്തു സഹ വീര്യം കാരാവഹൈ"

No comments: