ഉജ്വല യോജന: വടശ്ശേരിക്കര ശബരി ഗ്യാസ് നിർദ്ധനരുടെ കയ്യിൽ നിന്ന് പണം പിരിക്കുന്നതായി പരാതി
ശബരിമല ഗ്രാമങ്ങൾ പാചക വാതകത്തിനായി ഉപയോഗിക്കുന്ന ഏക ആശ്രയമാണ് BPCL ഉടമസ്ഥതയിലുള്ള ശബരി ഗ്യാസ്. ഉപഭോക്താക്കൾക്ക് കൃത്യമായി സിലിണ്ടർ എത്തിക്കാറില്ല. ഓഫിസിൽ ചെന്ന് ഗ്യാസ് എടുത്താലും വണ്ടി വാടക നൽകണം. നിശ്ചിത അകലത്തിനുള്ളിൽ സിലിണ്ടർ കൊണ്ട് ചെന്ന് കൊടുക്കുന്നതിനു ചാർജ് ചെയ്യരുതെന്നാണ് നിയമം. വണ്ടി വാടക ഇനത്തിൽ വാൻ തുകയാണെന്ന് ഇത്തരത്തിൽ ചൂഷണം ചെയ്തു ഈടാക്കുന്നത്.വിദേശത്തും മറ്റും ജോലി ചെയ്യന്നവരുടെ തനിച്ച് താമസിക്കുന്ന മാതാ പിതാക്കളാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്.
ഈ ഗ്യാസ് ഏജൻസിയെ പറ്റി നിരവധി പരാതികൾ നേരത്തെയും ഉയർന്നിട്ടുള്ളതാണ്. രാഷ്ട്രീയ സംഘടനകൾ നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. ഇതിന്റെ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വില്ലേജ് അധികാരികൾ നോട്ടിസ് പതിപ്പിച്ചിട്ടുള്ളതുമാണ്. ഓരോ പരാതി വരുമ്പോഴും BPCL ഉദോഗസ്ഥർ വളഞ്ഞ വഴിയിലൂടെ ആളുകളുമായി ബന്ധപ്പെട്ട് പരാതികൾ പിൻവലിപ്പിക്കുകയാണ് പതിവ്. ഇത്തരത്തിൽ ആയിരക്കണക്കിന് പരാതികളാണ് പിൻവലിക്കപെട്ടിട്ടുള്ളത്. ചില ഉദ്യോഗസ്ഥരുടെ കറവ പശുവാണ് ഈ ഗ്യാസ് ഏജൻസി എന്ന് വിലയിരുത്തപ്പെടുന്നു.
പ്രദശത്തെ സർവ്വ രാഷ്ട്രീയ പാർട്ടികളെയും, ഉദ്യോഗസ്ഥരെയും കബളിപ്പിച്ചു നിരവധി വര്ഷങ്ങളായി കൊടും കൊള്ള നടത്തുകയാണ് ഏജൻസി. ഒന്നും ചെയ്യാനാവാതെ രാഷ്ട്രീയ പാർട്ടികൾ ഓരോ തവണയും ഇളിഭ്യരായി മടങ്ങുകയാണ്. ശബരി ഗ്യാസ് ഏജൻസിയുടെ ഉടമസ്ഥന്റെ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനം അന്വേഷിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. കാലാ കാലങ്ങളായി വടശേരിക്കര, പെരുനാട്, ചിറ്റാർ, സീതത്തോട് തുടങ്ങിയ മേഖലകളിലെ ജനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില് കബളിക്കപ്പെട്ടിട്ടുള്ളത്. ബന്ധപ്പെട്ട BPCL ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണവും നടപടിയും ആവശ്യമാണെന്നാണ് പൊതു ജനങ്ങൾ ആവശ്യപ്പെടുന്നത്.
ഉജ്വല യോജനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ബി ജെ പി വടശേരിക്കര പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ആവശ്യപ്പെട്ടു കാത്തു നൽകിയിട്ടു ദിവസങ്ങളായി. അതിനും ധാർഷ്ട്യത്തിന്റെ മറുപടിയാണ് ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതികൾ പത്തനംതിട്ട ബി ജെ പി ജില്ലാ കമ്മിറ്റിക്കും പൊതുജങ്ങൾ നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഉജ്വല യോജന പദ്ധതിയിൽ ജനങ്ങളെ പീഡിപ്പിക്കുന്നതിൽ വേണ്ട നടപടി കൈക്കൊള്ളാൻ ബി ജെ പി ക്കും കഴിയേണ്ടതാണ്. ഈ പ്രതീക്ഷയിലാണ് നാട്ടുകാർ ഇപ്പോൾ.
കാര്യം ഇതൊക്കെയാണെങ്കിലും, അധികാരവും, പണവും പത്രാസുമുള്ളവർക്ക് ഒരു വീഴ്ച്ചയുമില്ലാതെ അവരവരുടെ വീടുകളിൽ പമ്പാ നദി ഒഴുകുന്നതുപോലെ ഗ്യാസ് സിലിണ്ടറുകൾ എത്താറുണ്ടത്രെ!
No comments: