ആലപ്പുഴയിലെ തോൽവി അന്വേഷിക്കാൻ കെ പി സി സി സമിതി
ലോക്സഭാ തിരെഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ഉണ്ടായ പരാജയത്തെ കുറിച്ച് അന്വേഷിക്കുവാൻ പാർട്ടി തല അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കയാണ് കെ പി സി സി .19 ലോക്സഭാ മണ്ഡലങ്ങളിലും ജയിച്ചപ്പോൾ ആലപ്പുഴയിൽ മാത്രം പതിനായിരം വോട്ടിനു തോറ്റത് വളരെ ഗൗരവത്തോടെ കോൺഗ്രസ് നേതൃത്വം അന്വേഷിക്കുന്നു എന്നതാണ് വിവരം .ആലപ്പുഴയിൽ സംഭവിച്ച അട്ടിമറിയെ കുറിച്ചു പാർട്ടി തന്നെ പരിശോദിക്കട്ടെ എന്നാണ് ഷാനിമോൾ ഉസ്മാന്റെ നിലപാട് എന്നറിയുന്നു .മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ വി തോമസാണ് സമിതി അധ്യക്ഷൻ .പി.സി വിഷ്ണുനാഥ്, കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.അടുത്തിടെ മുതിർന്ന നേതാവ് എ കെ ആന്റണിക്ക് നേരെ സൈബർ ഇടങ്ങളിൽ ഉണ്ടായ വിമർശനത്തെ പറ്റി ശശി തരൂർ അന്വേഷിക്കും .ഇതിനായി സ്വകാര്യ ഏജന്‍സിയുടെ സഹായം തേടാൻ സാധ്യത
No comments: