മുൻ മന്ത്രി കടവൂർ ശിവദാസൻ അന്തരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കടവൂർ ശിവദാസൻ അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു. അഭിഭാഷകൻ കൂടിയായ കടവൂർ ശിവദാസൻ തൊഴിലാളി യൂണിയൻ നേതാവുമായിരുന്നു. മൂന്നുതവണ മന്ത്രിയായിട്ടുള്ള അദ്ദേഹം തൊഴിൽ, എക്സൈസ് , വൈദ്യുതി, വനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മൃതദേഹം 10 മണിയോടെ കൊല്ലത്ത് എത്തിക്കും. ഡിസിസിയിൽ പൊതുദർശനശേഷം ആനന്ദവല്ലീശ്വരത്തെ സ്വവസതിയായ മിനി ഭവനിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകിട്ട്

No comments:

Powered by Blogger.