പര്‍ദ്ദ ധരിക്കരുതെന്ന് സി.പി.എം. നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ടതാണ് - രമേശ് ചെന്നിത്തല
തിരുവനന്തപുരം :പര്‍ദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സി.പി.എം. നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആര് ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ടതാണ്. അതില്‍ ആര്‍ക്കും ഇടപെടാനുള്ള അവകാശമില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ എല്‍.ഡി.എഫിനെ പൂര്‍ണ്ണമായും കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നത്.
തോല്‍വി മുന്നില്‍കണ്ട് നേതാക്കന്‍മാരുടെ സമനില തെറ്റിയിരിക്കുന്നു. സംഘ്പരിവാര്‍ ശക്തികളുടെ ഭാഷയിലാണ് സി.പി.എമ്മിലെ പല നേതാക്കളും ഇപ്പോള്‍ സംസാരിക്കുന്നത്. നേതാക്കള്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുകയാണു വേണ്ടതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
No comments: