*വി.എസ് സര്‍ക്കാരിന്റെ സമയത്ത് തോമസ് ഐസക് സി.പി.ഐ മന്ത്രിമാരുടെ ഫയലുകള്‍ പിടിച്ചു വെച്ചു ;ഐസക്കിനെന്താ കൊമ്ബുണ്ടോയെന്ന് താന്‍ ചോദിച്ചിരുന്നു ;വി.എസ് അധ്യക്ഷനായിട്ടുള്ള ഭരണപരിഷ്‌ക്കാര കമ്മീഷന്‍ സമ്ബൂര്‍ണ പരാജയം ;വിമര്‍ശനവുമായി സി ദിവാകരന്‍*




തിരുവനന്തപുരം :


വി.എസ് സര്‍ക്കാരിന്റെ കാലത്ത് സി.പി.ഐ മന്ത്രിമാര്‍ക്ക് അവഗണ നേരിട്ടിരുന്നെന്ന് സി.പി.ഐ നേതാവും തിരുവനന്തപുരം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ സി.ദിവാകരന്‍.

വി.എസ് സര്‍ക്കാരിന്റെ സമയത്ത് മന്ത്രി തോമസ് ഐസക് സി.പി.ഐ മന്ത്രിമാരുടെ ഫയലുകള്‍ പിടിച്ചുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. തോമസ് ഐസക്കിനെന്താ കൊമ്ബുണ്ടോയെന്ന് താന്‍ ചോദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഭരണപരിഷ്‌ക്കാര കമ്മീഷനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

വി.എസ് അധ്യക്ഷനായിട്ടുള്ള ഭരണപരിഷ്‌ക്കാര കമ്മീഷന്‍ സമ്ബൂര്‍ണ പരാജയമാണെന്നായിരുന്നു സി.ദിവാകരന്റെ പ്രസ്താവന. വി.എസ് സര്‍ക്കാരിന്റെ കാലത്ത് സി.പി.ഐ മന്ത്രിമാര്‍ക്ക് അവഗണ നേരിട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Sent from vivo smartphone

No comments:

Powered by Blogger.