നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം മുറിച്ചുനീക്കുന്നു
നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം മുറിച്ചുനീക്കുന്നു; ശനിയാഴ്ച പൂർണ്ണമായും കോട്ടയം വഴി ട്രെയിൻ ഗതാഗതമില്ല. മെയ് 25, 26, 27 തീയതികളിൽ കോട്ടയം വഴിയുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി... കെഎസ്ആർടിസി ബദൽ യാത്രാ സംവിധാനമൊരുക്കും: ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ
കോട്ടയം നാഗമ്പടം മേൽപ്പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ മെയ് 25 മുതൽ 27 വരെ ഏതാനും ട്രെയിൻ സർവീസുകൾ റദ്ദ് ചെയ്യുന്നത് മുഖാന്തരം യാത്രക്കാർക്ക് ഉണ്ടാകാവുന്ന അസൗകര്യം കണക്കിലെടുത്ത് കെഎസ്ആർടിസി ഈ കാലയളവിൽ എ.സി. ബസുകൾ ഉൾപ്പെടെ പ്രത്യേക അഡീഷണൽ സർവീസുകൾ ഏർപ്പെടുത്തുന്നതാണ്. ഇതിലേക്കായി പ്രസ്തുത ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രൽ ഡി.റ്റി.ഒ. - യെ നോഡൽ ഓഫീസറായും സർവീസുകളുടെ ക്രമീകരണത്തിനായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഒരു ഇൻസ്പെക്ടറുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാൻസൽ ചെയ്ത ട്രെയിനുകൾ പുറപ്പെടുന്ന സമയത്ത് തന്നെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം, തൃശൂർ ഭാഗത്തേക്ക് സർവീസുകൾ നടത്തുന്നതാണ്. യാത്രക്കാരുടെ സൗകര്യാർഥം ബസ്സുകൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നതാണ്. ദക്ഷിണ റെയിൽവേയും കെഎസ്ആർടിസിയും ഏകോപിപ്പിച്ച് നടത്തുന്ന ഈ പ്രത്യേക സർവീസുകൾ യാത്രക്കാർക്ക് പരമാവധി പ്രയോജനപ്പെടുമെന്ന് കെഎസ്ആർടിസി കരുതുന്നു. ഈ സർവീസുകൾ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ശ്രീ. ആർ. രാജീവ്, ഡി.ടി.ഒ, കെഎസ്ആർടിസി, തിരുവനന്തപുരം സെൻട്രൽ ഡിപ്പോ. -- 9495099902
ശ്രീ. റോബർട്ട് മോറിസ്, ഇൻസ്പെക്ടർ, കെഎസ്ആർടിസി, തിരുവനന്തപുരം സെൻട്രൽ ഡിപ്പോ. - 9400355044
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി (24×7) - 8129562972
കൺട്രോൾറൂം, കെഎസ്ആർടിസി (24×7) - 9447071021, 0471-2463799.

No comments: