പമ്പാമണല്‍ ഇ-ലേലം ചെയ്യുന്നു



കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞുകൂടിയതും പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ പമ്പ ഹില്‍ടോപ്പ്, ചക്കുപാലം എന്നീ സ്ഥലങ്ങളില്‍ ശേഖരിച്ചിരിക്കുന്നതുമായ മണലിന്റെ ഇ-ലേലം മേയ് 20,23,27,30 തീയതികളില്‍ നടക്കും. 1000 ക്യുബിക് മീറ്റര്‍  മണല്‍ വീതമുള്ള 55 ലോട്ടുകളിലായാണ് ലേലം നടക്കുക.

കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും ലാന്‍സ്‌കേപ്പിംഗിനും ഈ മണല്‍ അനുയോജ്യമാണെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇ-ലേല നടപടികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഏജന്‍സിയായ എം.എസ്.റ്റി.സി.യില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കുവാന്‍ കഴിയുകയുള്ളൂ. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എം.എസ്.റ്റി.സി.യുടെ www.mstcecommerce.com എന്ന വെബ്‌സൈറ്റില്‍ നിന്നും റാന്നി വനം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് (04735-227558), ഗൂഡ്രിക്കല്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് ( 04735- 279063) എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

No comments:

Powered by Blogger.